‘സ്‌കൂള്‍ തുറക്കൽ നീട്ടണം’.. ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്ത്.മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത് കൂടാതെ പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മഴ കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
അതേ സമയം, സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും. ഇന്ന് ഒരു ജില്ലകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.