വിവാഹ വാ​ഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു.. ഗർഭിണിയായപ്പോൾ മുങ്ങി.. 26കാരൻ പിടിയിൽ…

വിവാ​ഹ വാ​ഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ പിഡീപ്പിച്ചു ​ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) ആണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കസബ പൊലീസാണ് ഇയാളെ പിടികൂടിയത്.

വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ വച്ചു പല തവണ പീഡിപ്പിക്കുകയായിരുന്നു.വിദ്യാർഥിനിയുടെ 5 പവൻ സ്വർണം പ്രതി കൈക്കലാക്കിയിരുന്നു. തുടർന്നു പെൺകുട്ടി ​ഗർഭിണാണെന്നു അറിഞ്ഞപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഇയാൾ കണ്ണൂർ വിമാനത്തവളത്തിൽ ഇറങ്ങിയപ്പോൾ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button