സ്‌കൂളിന് അവധി നൽകി.. പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്…

അനധികൃതമായി സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വട്ടിയൂര്‍ക്കാവ് ഗവ. എല്‍പിഎസിലെ പ്രഥമ അധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്‍കി അധ്യാപകര്‍ സമരത്തിനു പോയത് വിവാദമായിരുന്നു.പിന്നാലെയാണ് നടപടി.ഇന്ന് ക്ലാസ് ഉണ്ടാവില്ലെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അധ്യാപകര്‍ അറിയിക്കുകയായിരുന്നു.

അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് ഇന്ന് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button