സ്കൂൾ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം.. 19 വിദ്യാർഥികൾക്ക്.. ഇടിയുടെ ആഘാതത്തിൽ ബസിന്റെ…

സ്കൂൾ ബസ് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ 19 വിദ്യാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ചാവക്കാട് മണത്തലയിലാണ് സംഭവം.പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂ‌ൾ ബസാണ് അപകടത്തിൽപ്പെട്ടത്.മുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് നിർത്തിയതോടെ പിറകിൽ വന്ന സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഗ്ലാസ് തകർന്നു. കുട്ടികളുടെ കൈയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related Articles

Back to top button