തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത… എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ ഈ തീയതികളില്‍… അഡ്മിറ്റ് കാര്‍ഡ്…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ക്ലറിക്കല്‍ തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 22, 27, 28, മാര്‍ച്ച്‌ 1 തീയതികളില്‍ രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും.

14,191 ഒഴിവുകളിലേക്കാണ് പരീക്ഷ.

ഫെബ്രുവരി 10ന് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in – ല്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഘട്ടം 1: എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദര്‍ശിക്കുക

ഘട്ടം 2: താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘കരിയേഴ്‌സ്’ എന്ന് പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 3: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 4: നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക

ഘട്ടം 5: അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും

ഘട്ടം 6: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക

Related Articles

Back to top button