വിഎസിന് വിട നൽകി തലസ്ഥാനം….വിലാപയാത്ര ആലപ്പുഴയിലേക്ക്….
തിരുവനന്തപുരം: തിരുവനന്തപുരത്തെ ദർബാർ ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി.
ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.