സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുകൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. ഈ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ.

കേസിന്റെ ഭാഗമായി ED ജയസൂര്യയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടുകളിൽ ഏകദേശം ഒരു കോടിയോളം രൂപ എത്തിയതായും, ഇതിനകം ED കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേസിൽ ജയസൂര്യയെ പ്രതിയാക്കിയാണ് നിയമനടപടി. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട മറ്റു സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്

Related Articles

Back to top button