മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് യുവാവിന്റെ മൃതദേഹം

മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് യുവാവിന്റെ മൃതദേഹം. ഖാസിമിലെ അൽ റാസ് ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ഖാസിം മേഖലയിലെ അമീർ പ്രിൻസ് ഫൈസൽ ബിൻ മിഷാലിന്റെ ഉത്തരവ് പ്രകാരം അടിയന്തര അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ മാറിപ്പോയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് അമീർ നിർദ്ദേശം നൽകി.

രോഗികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളിൽ കർശനമായ ഉത്തരവാദിത്തവും ഏറ്റവും ഉയർന്ന കൃത്യതയും പാലിക്കേണ്ടതിൻറെ ആവശ്യകത പ്രിൻസ് ഫൈസൽ ചൂണ്ടിക്കാട്ടി. മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ അബദ്ധത്തിൽ ഒരു യുവാവിൻറെ കുടുംബത്തിന് കൈമാറുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് അബദ്ധം മനസ്സിലാക്കിയത്.

12 വയസ്സുള്ള സീലയുടെ മൃതദേഹമാണ് ആശുപത്രിയിൽ നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കൾക്ക് മാറി നൽകിയത്. യുവാവിന്റെ കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് അൽറസ് ജനറൽ ആശുപത്രിയിൽ ബാലിക മരിച്ചത്. ഉച്ചക്ക് ശേഷം മൃതേദേഹം മറവുചെയ്യാനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം ശനിയാഴ്ച മറ്റൊരു കുടുംബത്തിന് മാറി നൽകിയത് മനസ്സിലായത്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രി അധികൃതർ പെൺകുട്ടിയുടെ മൃതദേഹം മരിച്ച ഒരു യുവാവിന്റെ കുടുംബത്തിന് തെറ്റായി കൈമാറി. തെറ്റ് കണ്ടെത്തുന്നതിന് മുമ്പ് മൃതദേഹം കുഴിച്ചിട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ എത്തിയപ്പോൾ, അത് തെറ്റായി മാറ്റിയതാണെന്ന് കണ്ട് അവർ പരിഭ്രാന്തരായി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുടുംബം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് അമീർ ഉടൻ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് അന്വേഷണം ലക്ഷ്യമിടുന്നത്.

Related Articles

Back to top button