വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി….

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ വയനാട് ജില്ലാ നേതൃത്വം സത്യന്‍ മൊകേരിയുടെ പേര് നിര്‍ദ്ദേശിച്ചു. സംസ്ഥാന നേതൃത്വവും സത്യന്‍ മൊകേരിയെ മത്സരിപ്പിക്കുന്നതിന് അനുകൂലമാണ്. മുന്‍പ് സത്യന്‍ മൊകേരി മത്സരിച്ചപ്പോഴാണ് വയനാട് മണ്ഡലത്തില്‍ സി.പി.ഐ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാവിലെ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കും.

Related Articles

Back to top button