മോനെ! നീ ഒരിക്കലും ചാണകത്തിൽ വീഴാൻപാടില്ലായിരുന്നു;  ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരെ വിമർശിച്ച് സത്യഭാമ

എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരെ വിമർശിച്ച് സത്യഭാമ. അഖിൽ മാരാർ ഒരിക്കലും ‘ചാണകത്തിൽ’ വീഴരരുതായിരുന്നു എന്നാണ് സത്യഭാമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എൻഡിഎയുടെ ഭാഗമായത് തന്നിൽ വിശ്വസിച്ച മറ്റ് മതസ്ഥരെ അഖിൽ മാരാർ ചതിച്ചതിന് തുല്യമാണെന്നും സത്യഭാമ പറഞ്ഞു. ചാണകത്തിൽ വീണുകിടക്കുന്ന അഖിൽ മാരാരുടെ എഐ ചിത്രവും സത്യഭാമ പങ്കുവെച്ചിട്ടുണ്ട്. ‘മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ? നിന്‍റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല,’ എന്നാണ് സത്യഭാമ കുറിച്ചിരിക്കുന്നത്.

 ഇന്നലെയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നത്. വാർത്താസമ്മേളനത്തിലൂടെയാണ് പാർട്ടിയിൽ ചേർന്ന വിവരം അഖിൽ മാരാർ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ട്വന്റി-20 പാർട്ടി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു.

Related Articles

Back to top button