രണ്ട് തിരഞ്ഞെടുപ്പുകളിൽ വോട്ടിനായി സതീശൻ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു…ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍..

കൊച്ചി: രണ്ട് തിരഞ്ഞെടുപ്പുകളില്‍ വോട്ടിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചിരുന്നുവെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷന്‍ ആര്‍ വി ബാബു. 2001ലെയും 2006ലെയും തിരഞ്ഞെടുപ്പുകളിലാണ് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചത്.

1996ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സതീശന്‍ തോല്‍ക്കുകയാണ് ചെയ്തത്. 2001ല്‍ വിജയിക്കുക എന്ന ലക്ഷ്യംവെച്ചാണ് സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അന്ന് കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് ഇന്നുകാണുന്ന വിരോധമുണ്ടായിരുന്നില്ലെന്നും ആര്‍ വി ബാബു പറഞ്ഞു.

2006ല്‍ ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നും മുന്‍പ് ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും ആർ വി ബാബു പറഞ്ഞു. അന്ന് അങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്തില്ല എന്നുപറഞ്ഞ് അതിനെ പരിപൂര്‍ണമായി നിരാകരിക്കുകയാണ് സതീശന്‍ ചെയ്തതെന്നും ആര്‍ വി ബാബു ചൂണ്ടിക്കാട്ടി.

Related Articles

Back to top button