പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല

പുതിയ പാർട്ടി പ്രഖ്യാപിച്ച് ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ജയലളിതയുടെ ജന്മദിനത്തിലാണ് പ്രഖ്യാപനം. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയും വന്നിരുന്നു. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്‌

Related Articles

Back to top button