ഏപ്രിൽ ഒന്നിന് അവധി പ്രഖ്യാപിച്ചു… മദ്യനിരോധനം..
ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്‍റെ ഭാഗമായി പ്രധാന ഉത്സവ ദിവസമായ ഏപ്രില്‍ ഒന്നിന് ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കലക്റ്റര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ മാര്‍ച്ച് 25ന് പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഉത്സവമേഖലാ പ്രദേശങ്ങളായ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.