‘സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥി, പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം…വെള്ളാപ്പള്ളി നടേശൻ…

പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺ​ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനും കോൺ​ഗ്രസുമായി അകൽച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Related Articles

Back to top button