സച്ചിനും അര്‍ജുനും പിന്നാലെ സാറ ടെണ്ടുല്‍ക്കറും ക്രിക്കറ്റിലേക്ക്.. എന്നാലൊരു ട്വിസ്റ്റുണ്ട്…
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും ക്രിക്കറ്റിലേക്ക്. എന്നാല്‍ അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് താരമായിട്ടല്ല സാറ എത്തുന്നത്.ടീം ഉടമായിട്ടാണ് സാറ ടെണ്ടുല്‍ക്കറിന്റെ രംഗപ്രവേശം.
ഇ-സ്‌പോര്‍ട്‌സ് രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ (ജിഇപിഎല്‍) മുംബൈ ടീമിനെയാണ് സാറ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-ക്രിക്കറ്റ് ലീഗാണ് ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗ്. ആദ്യ സീസണ്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് രണ്ടാം സീസണിന് തയാറെടുക്കുകയാണ് ജിഇപിഎല്‍. ആദ്യ സീസണില്‍ രണ്ടു ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍, രണ്ടാം സീസണില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിന് അടുത്തെത്തി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ 30 കോടി ലൈഫ് ടൈം ഡൗണ്‍ലോഡുകളാണ് ഗെയിമിന് ലഭിച്ചത്.