‘സഞ്ജുവിനെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാനാവില്ല…വിമര്‍ശനവുമായി റോബിന് ഉത്തപ്പ…

ട്വന്റി 20യില്‍ ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ത്തത് ടീം മാനേജ്മെന്റാണെന്ന് മുന്‍താരം റോബിന് ഉത്തപ്പ. സഞ്ജു സാംസണെ ഓപ്പണിംഗില്‍ നിന്ന് മാറ്റിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉത്തപ്പ പറഞ്ഞു. ഓപ്പണറായി മൂന്ന് സെഞ്ച്വറി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചെന്ന് സഞ്ജു സാംസണും ആരാധകരും ഉറച്ച് വിശ്വസിച്ചിരിക്കേയാണ് സെലക്ടര്‍മാര്‍ ശുഭ്മന്‍ ഗില്ലിനെ തിരികെ വിളിക്കുന്നത്. ഇതോടെ സഞ്ജുവിന് ആദ്യം ഓപ്പണറുടെ റോള്‍ നഷ്ടമായി, പിന്നാലെ പ്ലേയിംഗ് ഇലവനിലെ സ്ഥാനവും.
ഗില്‍ റണ്‍ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ഓപ്പണറായി മികവ് തെളിച്ച സഞ്ജു പുറത്തിരിക്കുന്നു. സഞ്ജുവിനെ തഴഞ്ഞുള്ള അനാവശ്യ പരീക്ഷണമെന്ന് മുന്‍ താരം റോബിന് ഉത്തപ്പ വ്യക്തമാക്കി. സ്വന്തം ശൈലിവിട്ട് അഭിഷേക് ശര്‍മ്മയെ പോലെ വേഗത്തില്‍ റണ്സ്നേടാന് ശ്രമിക്കുന്നതാണ് ഗില്ലിന്റെ മോശം പ്രടനത്തിന് കാരണമെന്നും മുന്‍താരം. സഞ്ജുവിനെ ഉള്‍പ്പെടുത്തി തന്റെ പ്ലേയിംഗ് ഇലവനെയും നിര്‍ദ്ദേശിക്കുന്നു ഉത്തപ്പ.



