സഞ്ജു പുറത്താവും…ശ്രീലങ്കക്കെതിരെ അടിമുടി മാറ്റവുമായി ഇന്ത്യ…

തോറ്റ ശ്രീലങ്ക ഫൈനല്‍ കാണാതെ പുറത്താകുകയും ചെയ്ത പശ്ചാത്തലത്തില്‍ മത്സരഫലത്തിന് പ്രധാന്യമില്ലാത്തതിനാല്‍ ഇരു ടീമിലും കാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഉൾള്പ്പെടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാകും നാളെ ശ്രീലങ്കക്കെിരെ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക.



