ഐപിഎല്ലില്‍ സഞ്ജു സാംസണ്‍- വിരാട് കോലി പോരാട്ടം..
ഐപിഎല്‍ പതിനെട്ടാം സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടില്‍ കളത്തിലേക്ക്. വിരാട് കോലി അടക്കമുള്ള സൂപ്പര്‍ താരങ്ങളുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തി. അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി.