‘ബട്‌ലർ ഇല്ലാത്തത് വേദനയാണ്, നിലനിർത്താൻ ശ്രമിച്ചു, പക്ഷേ’…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ 11 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ടീമുകളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ഒരു കനത്ത നഷ്ടമുണ്ടായി. ജോസ് ബട്‌ലറെ തിരിച്ചെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

താരലേലത്തിന് മുമ്പ് ബട്‌ലറെ രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്നു. പിന്നീല് ലേലത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സാണ് ബട്‌ലറെ സ്വന്തമാക്കിയത്. 15.75 കോടിയാണ് ഗുജറാത്ത് ബട്ലര്‍ക്ക് വേണ്ടി മുടക്കിയത്.
ഇപ്പോള്‍ ബട്‌ലറുടെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു. ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്ന് സഞ്ജു പറഞ്ഞു. ബട്‌ലറുടെ വാക്കുകള്‍… ”ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം.

ഏഴ് വര്‍ഷത്തോളം ഒരുമിച്ച് കളിച്ചു. ഇക്കാലയളില്‍ വലിയ കൂട്ടുകെട്ടുകളില്‍ പങ്കാളിയാവാന്‍ സാധിച്ചു. ജോസ് ബട്ലര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഈ സീസണില്‍ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ബട്ലര്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണ്.” സഞ്ജു പറഞ്ഞു.

Related Articles

Back to top button