വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു.. ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.. സഞ്ജുവിനും തിലകിനും സെഞ്ച്വറി….

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ സഞ്ജു സംസണും തിലക് വര്‍മയ്കും സെഞ്ചുറി. പരമ്പരയില്‍ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ283 റണ്‍സ് നേടി. തിലക് വര്‍മയുടെ സഞ്ജുവിന്റെയും തകര്‍പ്പനടിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടി20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ജോഹന്നാസ് ബര്‍ഗില്‍ കുറിച്ചത്. പരമ്പരയില്‍ സഞ്ജു സാംസണും തിലക് വര്‍മയും രണ്ട് സെഞ്ച്വറികള്‍ വീതം നേടി. ആദ്യമായാണ് ഒരുടി20പരമ്പരയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രണ്ട് വീതം സെഞ്ച്വറികള്‍ നേടുന്നത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Related Articles

Back to top button