ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജു ഇല്ല..
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന് ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. രോഹിത്തിനൊപ്പം വിരാട് കോലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജുസാംസണിന് ടീമിലിടം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. നേരത്തെ, സഞ്ജുവിനെ ബാക്കപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.