ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ സഞ്ജു പിന്നിലായി…

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേയില്‍ മാത്രം 95 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന് പവര്‍ പ്ലേ സ്‌കോറാണിത്. സഞ്ജു സാംസണിന്റെ (16) വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ റെക്കോര്‍ഡ് പവര്‍പ്ലേ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 2021ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ ദുബായില്‍ നേടിയ രണ്ടിന് 82 എന്ന സ്‌കോറാണ് പഴങ്കഥയായത്. 2024ല്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടിയിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ രണ്ടിന് 78 എന്ന സ്‌കോറും പിന്നിലായി.

പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 58 റണ്‍സുമായി അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നു. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കി അഭിഷേക്. 37 പന്തിലാണ് താരം സെഞ്ചുറി നേടുന്നത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളാന്‍ അഭിഷേകിന് സാധിച്ചു. ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്.

Related Articles

Back to top button