ആരാധകരുടെ പ്രേതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് സഞ്ജു….
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വൻ്റി 20യിൽ സഞ്ജു പൂജ്യത്തിന് പുറത്ത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ താരം ഏറെ പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയത്. എന്നാൽ ആദ്യ ഓവറിൽ തന്നെ പുറത്താവാനായിരുന്നു വിധി. മാർക്കോ ജാൻസൻ്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. സഞ്ജുവിന് പിന്നാലെ സഹ ഓപ്പണർ അഭിഷേക് ശർമ (0), സൂര്യകുമാർ യാദവ് (4) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 ഓവറിൽ മൂന്നിന് 34 എന്ന നിലയിലാണ്. അക്സർ പട്ടേൽ (10), തിലക് വർമ (13) എന്നിവരാണ് ക്രീസിൽ. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്‌സ ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.