ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ അപകീര്‍ത്തി പോസ്റ്റ്.. സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍…

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ അപകീര്‍ത്തി പോസ്റ്റില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ വാണിയാര്‍ സ്ട്രീറ്റില്‍ കരുണാകരനാണ് അറസ്റ്റിലായത്. ചിറ്റൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രവും സന്ദേശവും ജില്ലാ സൈബര്‍ പട്രോള്‍ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Related Articles

Back to top button