‘വിജയ് ബാബുവിന്റേത് പട്ടി ഷോ.. ഇരയുടെ പേര് വിളിച്ച് പറഞ്ഞ് അവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു’…
വിജയ് ബാബുവിനെതിരെ തുറന്നടിച്ച് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കിടെ വിജയ് ബാബു സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര് ഉടലെടുത്തിരുന്നു.
വിജയ് ബാബുവിന്റേത് പട്ടി ഷോ ആണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. തനിക്കെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ഇല്ലാതാകാന്‍ ശ്രമിച്ചയാളാണ് വിജയ് ബാബുവെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.
”ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ കേസ് വന്ന സമയത്ത്, ഇരയെ ആക്രമിക്കുക, ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ അന്ന് രാത്രി തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വന്ന് ഇരയുടെ പേര് വിളിച്ച് പറയുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തയാണ്. ഒരാളെ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.” സാന്ദ്ര പറയുന്നു.
”ഈ പോസ്റ്റിട്ട സമയത്ത് എനിക്ക് ആ കുട്ടി മെസേജ് അയച്ചിരുന്നു. ചേച്ചി ഇത് കണ്ടോ എന്ന് ചോദിച്ച്. ആ കുട്ടി പറഞ്ഞത്, ക്ലാസിലൊക്കെ ചില കുട്ടികളുണ്ടാകില്ലേ ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിക്കുന്നത്. അതുപോലെ ഭയങ്കര പട്ടി ഷോ കാണിക്കുന്നയാളാണ് വിജയ് ബാബു. ചേച്ചി ഇത് മൈന്റ് ചെയ്യണ്ട, ഞാനിത് കുറേ അനുഭവിച്ചതാണെന്നും പറഞ്ഞു. നമ്മളിത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാനാണ്, സ്ത്രീകള്‍ ഇരകളായി മാറും.” എന്നും സാന്ദ്ര തോമസ് പറയുന്നു.
നേരത്തെ സിനിമ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സാന്ദ്ര. നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പില്‍ സാന്ദ്ര പരാജയപ്പെട്ടിരുന്നു.



