‘ജാമ്യം കിട്ടിയാൽ ഉടൻ ക്രിസ്മസ് കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക്’.. പരിഹാസവുമായി സന്ദീപ് വാര്യർ…
സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചതിന് അറസ്റ്റിലായ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകരെ പരിഹസിച്ച് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യർ. ജാമ്യം കിട്ടിയിറങ്ങിയാലുടൻ സംഘപരിവാർ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തവ ഭവനങ്ങളിൽ എത്തുന്നതായിരിക്കും എന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു സന്ദീപിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ എത്തിയത്. ഇവർ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.