‘സത്യവാങ്മൂലത്തിൽ സ്വകാര്യ കമ്പനിയിലെ പങ്കാളിത്തം മറച്ചുവെച്ചു…കൃഷ്ണകുമാറിനെതിരേ സന്ദീപ് വാര്യർ…

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ സ്വകാര്യ കമ്പനിയിലെ പങ്കാളിത്തം സംബന്ധിച്ച വിവരം മറച്ചുവെച്ചാണ് കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇതിനെതിരായ പരാതി മുക്കാൻ നടന്ന ഗൂഢാലോചനയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയണമെന്നും സന്ദീപ് വാര്യർ പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2008-09 മുതൽ 2020-21 വരെയുള്ള കാലഘട്ടത്തിൽ കൈറ്റ് ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ പേരിലുള്ള ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണ കുമാറിനും പാർട്ണർമാർക്കും കൊച്ചിയിലെ ജി എസ് ടി ഓഫീസിൽ നിന്നയച്ച നോട്ടീസും ഇതിന് കൃഷ്ണകുമാർ നൽകിയ മറുപടിയും മറ്റു രേഖകളും സന്ദീപ് വാര്യർ പുറത്തുവിട്ടു.

കമ്പനി സംബന്ധിച്ച വിവരങ്ങളൊന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതെ മത്സരിച്ചത് ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പല തവണ ആവർത്തിച്ചതിനാൽ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കുകയും നിയമപ്രകാരമുള്ള ശിക്ഷ നൽകണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രതികരണമറിഞ്ഞ ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Related Articles

Back to top button