അപമാനം..അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല..പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് സന്ദീപ് വാര്യര്‍…
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടു. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്.മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്.നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.സന്ദീപ് വാര്യര്‍ മാറി നില്‍ക്കരുതെന്ന് പറയുന്ന ആള്‍ താന്‍ നേരിട്ട അപമാനത്തെ കുറിച്ച് ഒന്നും പറയുന്നില്ല. പ്രതികരിക്കാന്‍ ഇത്രയും വൈകിയത് തന്നെ ആശ്വസിപ്പിക്കാന്‍ താന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും തന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാനാണ് കുറിപ്പെന്നും സന്ദീപ് വാര്യര്‍ പറയുന്നു. കുറിപ്പില്‍ സി കൃഷ്ണകുമാറിന് വിജയാശംസകളും നേരുന്നുണ്ട്.