‘സന്ദീപ് പാർട്ടിവിടുമെന്ന് കരുതിയില്ല…പോയത്…എൻ ശിവരാജൻ…

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ . സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു എന്ന് പറഞ്ഞ ശിവരാജൻ സന്ദീപിന് പിറകെ ആരും ബിജെപിയിൽ നിന്ന് കോൺ​ഗ്രസിലേക്ക് പോകില്ലെന്നും പറഞ്ഞു. കോൺ​ഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സന്ദീപിനെ തടയുമായിരുന്നു. കോൺഗ്രസ് പ്രവേശനത്തിന് തലേന്നാൾ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞില്ല. മുങ്ങുന്ന കപ്പലിലേക്കാണ് സന്ദീപ് പോയത്. സന്ദീപ് ബിജെപി യിൽ ഉറച്ചു നിൽക്കണമായിരുന്നു എന്നും ശിവരാജൻ ആവർത്തിച്ചു. സന്ദീപ് പോയത് ബിജെപിയുടെ വിജയത്തെ ബാധിക്കില്ല. പക്ഷെ സന്ദീപ് പോയത് പാർട്ടിയെ ബാധിക്കുമെന്ന് ശിവരാജൻ പറഞ്ഞു.

Related Articles

Back to top button