കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു…കേസെടുത്ത് പൊലീസ്

കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. അക്കാദമിയുടെ പരാതിയിൽ വിയൂർ പൊലീസ് കേസെടുത്തു. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്‍. അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് കിടന്നത്. 30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചിരിക്കുന്നത്.

Related Articles

Back to top button