2019 മുതൽ നടിയുമായി പ്രണയത്തിൽ.. തടസം നിൽക്കുന്നത് കേരള പൊലീസ്.. പൊട്ടിത്തെറിച്ച് സംവിധായകൻ സനൽകുമാർ…
നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയിൽ വിമാനം ഇറങ്ങിയ സനൽകുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് മുബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് ഇന്നാണ് സനൽകുമാറിനെ കേരളത്തിൽ എത്തിച്ചത്.ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടിക്കെതിരെ സനൽകുമാര്‍ ശശിധരൻ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. 2019 മുതൽ നടിയുമായി പ്രണയത്തിലാണ് താനെന്നും കേരള പൊലീസാണ് തന്‍റെ പ്രണയത്തിന് തടസം നിൽക്കുന്നതെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്ന് സനൽകുമാര്‍ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു.