ഞാൻ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങൾ; മനോഹര നിമിഷം പങ്കിട്ട് സംവൃത, സ്നേഹം നിഞ്ഞ് കമന്റുകൾ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു എഞ്ചീനീയറായ അഖില്‍ ജയരാ‍ജുമായുള്ള സംവൃതയുടെ വിവാഹം. നിലവിൽ ടിവി ഷോകളിൽ ​ഗസ്റ്റായുമെല്ലാമാണ് സംവൃത മലയാളികൾക്ക് മുന്നിലെത്തുന്നത്. 2012ൽ ആയിരുന്നു അഖിൽ- സംവൃത വിവാഹം. ഇപ്പോഴിതാ പത്തൊൻപത് വർഷങ്ങൾക്കിപ്പുറം ഇരുവരുടേയും വിവാഹത്തിലെ ചില മനോഹര നിമിഷങ്ങൾ പങ്കിട്ടിരിക്കുകയാണ് സംവൃത. വിവാഹത്തിന് തലേദിവസം എന്നും റിസപ്ഷനിലുമുള്ള ഫോട്ടോകളാണ് സംവൃത സുനിൽ പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങൾ’, എന്ന് കുറിച്ചു കൊണ്ടാണ് താരം ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. അന്നും ഇന്നും പ്രിയപ്പെട്ടവൾ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വിവാഹത്തിന് സംവ‍ൃത ധരിച്ച ആഭരണങ്ങൾ ഇന്നും ട്രെന്റിം​ഗ് ആണെന്ന് പറയുന്നവരും ധാരാളമാണ്.

Related Articles

Back to top button