സംഭാല്‍ പള്ളി സര്‍വേ നിർത്തണം.. ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍…

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.

സര്‍വേയ്ക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍ കോടതിയുടെ നടപടി റദ്ദാക്കണം. സര്‍വേ നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വിഭാഗം ആളുകളുടെ വന്‍ പ്രതിഷേധത്തെ കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണ് പൊലീസ് നേരിട്ടത്.

Related Articles

Back to top button