സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത.. പ്രമേയം പാസാക്കി.. ‘മാപ്പ് പറയണം, മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല’

സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ് വൈ എസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ പ്രമേയം പാസാക്കി. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്ന സജി ചെറിയാന് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.

Related Articles

Back to top button