സമസ്ത മുശാവറ യോഗത്തിൽ പൊട്ടിത്തെറി….ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി….
സമസ്ത മുശാവറ യോഗത്തിൽ പൊട്ടിത്തെറി. ഇന്ന് കോഴിക്കോട് ചേർന്ന സമസ്തമുശാവറ യോഗത്തിലാണ് അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങൾ തനിക്കും മറ്റു അംഗങ്ങൾക്കുമെതിരായ ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശത്തെ തുടർന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. യോഗത്തിൻ്റെ തുടക്കത്തിൽ തന്നെ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു മണിക്കൂറോളം മറ്റു വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും അതിന് ശേഷം ഉമർഫൈസിയുടെ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഈ സമയത്ത് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉമർഫൈസി തയ്യാറായില്ല. തുടർന്ന് അദ്ദേഹം കള്ളന്മാർ എന്ന പദപ്രയോഗം നടത്തുകയായിരുന്നു. ഇത് ജിഫ്രിതങ്ങളെ ചൊടിപ്പിച്ചു. ഇങ്ങനെയാണെങ്കിൽ നിങ്ങൾ തന്നെ യോഗം നടത്തൂ എന്ന് പറഞ്ഞ് ജിഫ്രിതങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഉപാധ്യക്ഷൻ യോഗം പിരിച്ചുവിട്ടു.