ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് മായിന്‍ ഹാജി

പാണക്കാട് കുടുംബത്തെ വിമര്‍ശിച്ച സമസ്ത കേന്ദ്ര മുഷാവറ അംഗം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്. ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്റെ വൈസ് പ്രസിഡണ്ട് മായിന്‍ ഹാജി പറഞ്ഞു. വായയില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ഉമര്‍ ഫൈസിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും മായിന്‍ ഹാജി പറഞ്ഞു. ഉമര്‍ ഫൈസിയുടെ നിലപാടുകളെ തള്ളി എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തി



