സെക്കന്റ് ഹാൻഡ്’ എന്ന് വരെ വിളിച്ചു.. വെളുത്ത വിവാഹ വസ്ത്രം കറുപ്പ് നിറത്തിൽ.. അനുഭവം തുറന്ന് പറഞ്ഞ് സാമന്ത…

വിവാഹമോചനത്തിന് ശേഷം താൻ നേരിട്ട സാമൂഹിക സമ്മർദ്ദങ്ങളെയും തനിക്കുമേൽ ചാർത്തപ്പെട്ട ലേബലുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി സാമന്ത. തന്റെ വെളുത്ത വിവാഹ വസ്ത്രം കറുപ്പ് നിറത്തിൽ പുതിയ വസ്ത്രമാക്കി മാറ്റിയ വിഡിയോ സാമന്ത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.എന്നാൽ ഇതൊരു പ്രതികാര നടപടിയായിരുന്നില്ലെന്നും സാമന്ത പറഞ്ഞു.

ഒരു സ്ത്രീ വിവാഹമോചനത്തിന്റെ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അപമാനവും നാണക്കേടുമാണ് സമൂഹം അവർക്ക് മേൽ ചാർത്തി നൽകുന്നതെന്നും സാമന്ത ഒരഭിമുഖത്തിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, നമ്മൾ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്. എപ്പോഴെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവിടെ സ്ത്രീയെ കുറ്റക്കാരിയാക്കും.ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടി വരുന്നു. ‘സെക്കന്‍ഡ് ഹാന്‍ഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമന്റുകള്‍ എനിക്ക് കിട്ടാറുണ്ട്. നിങ്ങള്‍ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്, അവിടെ നിങ്ങള്‍ ഒരു കാലത്ത് വിവാഹിതയായിരുന്നു.

നിങ്ങള്‍ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഓരോ പെണ്‍കുട്ടിയ്ക്കും ഇതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാന്‍ വളരെയധികം വളര്‍ന്നു, ഞാന്‍ അവിശ്വസനീയമായ രീതിയില്‍ ജോലി ചെയ്യുന്നു.
എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണ് എന്നും നടി തുറന്ന് പറഞ്ഞു.

Related Articles

Back to top button