‘കഞ്ഞിക്കുഴി സഖാക്കളെ തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം’…. സൈബർ ആക്രമണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: നടൻ മമ്മൂട്ടി നേരിടുന്ന സൈബർ ആക്രമണത്തിൽ നടന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഭിനയമികവ് കൊണ്ട് ഇന്ത്യക്കാർക്ക് തന്നെ മാതൃകയായ മമ്മൂട്ടിയെ ഇത്തരത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ‘ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യമെന്നും രാഹുഷ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു.
ഇന്നലെ മുതൽ മമ്മുക്കയ്ക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്നലെ മുതൽ മമ്മുക്കയ്ക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ് ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓർക്കണം. ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്.
എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ്?’ വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”
ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ. മമ്മുക്ക പറഞ്ഞത് ശരിയല്ലേ? അവരുടെ പാർട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ PR ന് വേണ്ടി ഉപയോഗിക്കുന്നത്?
ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ കവിത എഴുതുന്ന സാംസ്കാരിക നായ കർ എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനേം. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ ആക്ഷേപിച്ചേനേം. ഇത് ഭാഗ്യത്തിന് ഒരു “അയ്മനം സഖാവ്” ആയത് കൊണ്ട് അയാൾ രക്ഷപെട്ടു!!! ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ… ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം…



