സ്വകാര്യാശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു…കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു…

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതല്‍ 30,880 വരെയാണ്.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ:

(തസ്തികയും, ശമ്പള സ്‌കെയിലും)

നഴ്‌സസ് മാനേജര്‍ (എംഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്സി + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ നഴ്സസ് ഡയറക്ടര്‍/ നഴ്‌സസ് ഓഫിസര്‍ 27, 330-33080

നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ മേട്രന്‍ (ബിഎസ്സി/ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം) 27,170-32,870

അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്/ ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്സി.+ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം) 26,770-32,320

ഹെഡ് നഴ്സ്/ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍/ സിസ്റ്റര്‍ ഇന്‍-ചാര്‍ജ്/ ഗ്രൂപ്പ് ക്യാപ്റ്റന്‍/ നേതാവ് 26,690-32,290

ട്യൂട്ടര്‍ നഴ്സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ (ഇഎംടി/ ആംമ്പുലന്‍സ്) 25,930-31,380

സ്റ്റാഫ് നഴ്‌സ് ജിഎന്‍എം/ ബിഎസ്സി/ റജിസ്റ്റേര്‍ഡ് എഎന്‍എം സ്‌പെഷല്‍ ഗ്രേഡ് (10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംമ്പുലന്‍സ് നഴ്സ് 25,450-30,800

എഎന്‍എം ഗ്രേഡ് – 1 (5 വര്‍ഷത്തെ പ്രവൃത്തി പരിചയം) 24,650-29,850

എഎന്‍എം ഗ്രേഡ് 2-24,290-29,390

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു. ആയിരക്കണക്കിനു നഴ്സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം തിങ്കള്‍ മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നുമായിരുന്നു യുഎന്‍എയുടെ നിലപാട്.

Related Articles

Back to top button