ജനങ്ങൾ പൊറുക്കില്ല, കുട്ടനാട് സീറ്റ് കോൺഗ്രസ് വിറ്റെന്ന് സജി ജോസഫ്..

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കോൺഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടനാടിനെ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കി. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സജി ജോസഫ് കുട്ടനാട്ടിൽ കോൺഗ്രസ് വിമതനായേക്കും.



