ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു.. ഗുരുതര പരിക്ക്.. നടനെ കുത്തിയത്…
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ 2.30ന് മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ വസതിയിലാണ് സംഭവം.വീട്ടില്‍ കയറി മോഷണത്തിന് ശ്രമിച്ചയാളാണ് കുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.. സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടിക്കാന്‍ സാധിച്ചില്ലെന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടെന്നും പോലിസ് അറിയിച്ചു. ഇയാളെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചുവരുകയാണ്.
വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.