അര്‍ജുന്‍ടെന്‍ഡുല്‍ക്കറിന് വിവാഹം.. വധു ആരെന്നോ?….

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ നിന്നുള്ള പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്ക് ആണ് 25-കാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വധുവാകുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹം എപ്പോള്‍ നടത്തുമെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. ദേശീയ ടീമില്‍ ഇതുവരെ കളിച്ചില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് അര്‍ജുന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button