ശബരിമല യുവതീ പ്രവേശം…9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു…

ശബരിമല യുവതീ പ്രവേശന കേസ് പരി​ഗണിക്കുന്നതിനായി 9 അം​ഗ ഭരണഘടനാ ബഞ്ചിന് രൂപം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം. ജസ്റ്റിസ് ബിവി നാ​ഗരത്നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി.

ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് ജോയ്മാല ബാ​ഗ്ചി എന്നിവരാണ് ബഞ്ചിലെ മറ്റ് അം​ഗങ്ങൾ.ഈ മാസം ഏഴ് മുതൽ ബഞ്ച് വാദം കേൾക്കൽ ആരംഭിക്കും. യുവതീ പ്രവേശം എതിർക്കുന്നവരുടെ വാദം ഈ മാസം 7, 8, 9 തീയതികളിലായി നടക്കും. അനുകൂലിക്കുന്നവരുടെ വാ​ദം 14, 15, 16 തീയതികളിലും നടക്കും.

Related Articles

Back to top button