മലകയറിയെത്തി… ശബരിമല തീർത്ഥാടനത്തിന് തുടക്കമായി…

ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. ഇന്നു പുലർച്ചെ മുന്നു മണിക്ക് മേൽ ശാന്തി അരുൺ നമ്പൂതിരി നട തുറന്നതോടെയാണ് ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ആരംഭമമായത്. വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജനങ്ങളുടെ വൻ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും.വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

ശബരിമലയിൽ ഇന്ന്

നടതുറക്കൽ 3.00

അഭിഷേകം– 3.30 മുതൽ 11.00 വരെ‌

കളഭാഭിഷേകം 12.00

ഉച്ചപൂജ– 12.30

നട അടയ്ക്കൽ 1.00

വൈകിട്ട് നടതുറക്കൽ 3.00

പുഷ്പാഭിഷേകം 7.00

ഹരിവരാസനം 10.50

നട അടയ്ക്കൽ 11.00

Related Articles

Back to top button