41 ദിവസം ശബരിമല തന്ത്രിയെ എന്തിന് ജയിലിൽ അടച്ചു?, ചെയ്ത കുറ്റമെന്ത്?

ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സർക്കാർ പറയണമെന്ന് വിഡി സതീശൻ ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണ്?. തന്ത്രിയ്‌ക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കൾക്ക് എതിരായി ആരോപണങ്ങൾ മൂർച്ചവച്ചപ്പോൾ അതിൽ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

ശബരിമല തന്ത്രിക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി നൽകിയ ഉത്തരവ് വളരെ പ്രധാനമാണ്. ജനുവരി 11ന് തന്നെ പ്രതിപക്ഷം അക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു; തന്ത്രിയെപ്പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്ത് കാരണത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും, കുറ്റകൃത്യത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ചുമതല പ്രത്യക അന്വേഷണ സംഘത്തിനുണ്ട്. എന്തിനാണ് കേസിൽ ഒരുപങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ 41 ദിവസം ജയിലിൽ ഇട്ടതെന്ന് അന്വേഷണസംഘം പറയണം. സിപിഎം നേതാക്കൾക്ക് എതിരായി ആരോപണങ്ങൾ മൂർച്ചവച്ചപ്പോൾ അതിൽ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ ഈ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉണ്ട്.

കോടതി ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്തെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സതീശൻ ശബരിമല സ്വർണക്കേസ് മുഴുവൻ പ്രതികളും പൂറത്തിറങ്ങി ഒന്നുമല്ലാതെ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button