ബ്രേക്ക് പോയി; പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പത്തനംതിട്ട എരുമേലിക്ക് സമീപം കണമലയിൽ എത്തിയപ്പോളാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്

Related Articles

Back to top button