‘ശബരിമലയിലെ ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ല…കെപി ഉദയഭാനു…
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തീർത്ഥാടകരെ ഉപയോഗിച്ച് തന്നെ നേരിടും. തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് തിരക്കുണ്ടാകാൻ കാരണം. സർക്കാരിനൊപ്പം തന്നെയാണ് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.