ശബരിമല സ്വർണ്ണക്കൊള്ള…..ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു….

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ് പി ശശിധരനാണ് എൻ വാസുവിന്‍റെ മൊഴിയെടുത്തത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. വാസുവിൻ്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.



