ശബരിമല സ്വർണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ഇന്ന് രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക മാറ്റിയത്. കേസിലെ 11ാം പ്രതിയാണ് കെപി ശങ്കരദാസ്. ജയിലിലെ മെഡിക്കൽ ഓഫീസർ രേഖകൾ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിൻറെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ 17നാണ് ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നേരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന ശങ്കരദാസിനെ കേസിൽ അറസ്റ്റ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.




