സ്വർണക്കൊളള; പ്രക്ഷോഭം തുടരാൻ കോൺഗ്രസ്.. വിശ്വാസ സംരക്ഷണ സംഗമം …

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് പോകാൻ യുഡിഎഫ്. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം. വിശ്വാസികളെ വഞ്ചിച്ച വിഷയത്തിൽ തുടർ സമരങ്ങൾ ആവിഷ്കരിക്കും.
ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി. സിപിഐഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചരണ വിഷയമാക്കിയാകും തുടർ പ്രക്ഷോപങ്ങൾ കോൺഗ്രസ് നടത്തുക.
വൃശ്ചികം ഒന്നിന് വാർഡ് അടിസ്ഥാനത്തിൽ വിശ്വാസ സംരക്ഷണ സംഗമം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
മണ്ഡല മകരവിളക്കിന് നടതുറക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.



